എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു. സ്വയംതൊഴിൽ ചെയ്യാൻ താത്‌പര്യമുള്ള തൊഴിൽ രഹിതർക്ക് ബോധവത്ക്കരണം നൽകുകയാണ് ലക്ഷ്യം. ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 31ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.