വീട്ടുമുറ്റത്ത് കാലിന് പരിക്കുള്ള മയിൽ, ഒരു നിമഷ നേരത്തെ തോന്നൽ, ഒരൊറ്റയേറിൽ തോമസ് അകത്തായി

കണ്ണൂർ: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോൾ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്പുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്പെടുത്ത് തോമസ് എറിഞ്ഞു.ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏവ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.

‘എംഎല്‍എ അല്ലേ സഭയില്‍ വരും’; രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *