സ്വർണ്ണവില;ഒരാഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 27 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 28 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 29 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 30 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ
ഓഗസ്റ്റ് 31 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ
സെപ്റ്റംബർ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട 8/4 ടൗൺ പ്രദേശത്ത് നാളെ (നവംബർ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

അദാലത്ത് മാറ്റിവെച്ചു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 27 ന് നടത്താനിരുന്ന വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

വീഡിയോഗ്രാഫി: ക്വട്ടേഷന്‍ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് വെബ്ബ് കാസ്റ്റിങ് സൗകര്യമില്ലാത്ത പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫി ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ദിവസത്തേക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്ത്

ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതചട്ട നിര്‍ദ്ദേശങ്ങളടങ്ങിയ ഹാന്‍ഡ്ബുക്ക് ശുചിത്വ മിഷന്‍ പുറത്തിറക്കി. ഹാന്‍ഡ് ബുക്ക് ലഭ്യമാക്കാനുള്ള ക്യൂ.ആര്‍ കോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ഹരിത ചട്ടങ്ങള്‍

ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക നൽകിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.