ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മുൻ നഴ്സിങ് ജീവനക്കാരൻ പുറക്കാട് പുത്തൻനട പുത്തൻപറമ്പിൽ നിപുൺ ഗോപാലകൃഷ്ണൻ [35] ആണ് മരിച്ചത്. ഡിവൈഡറിൽ തട്ടിമറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ പിന്നാലെയെത്തിയ ലോറി യിടിക്കുകയായിരുന്നു. ആലപ്പുഴ പുന്നപ്ര കുറവന്തോടിനു സമീപം വെച്ചായിരുന്നു അപകടം. മാനന്തവാടി ജില്ലാ ആശു പ്രതിയിൽ ഏഴ് വർഷം ജോലി ചെയ്ത ശേഷം രണ്ട് വർഷം മുൻപാണ് നിപുൺ സ്ഥലം മാറി പോയത്. നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാ രനായിരുന്നു. കെജിഎൻഎയുടെ സജീവ പ്രവർത്തകനാണ്. പരേതനായ ഗോപാലകൃഷ്ണന്റെയും തങ്കച്ചിയുടെയും മകനാണ്. ഭാര്യ: അനു. മകൾ: അച്ചു.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!
നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ







