ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 26, 27 തിയതികളില്‍ കല്‍പ്പറ്റ എം.കെ.ജിനചന്ദ്ര ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. 14,16,18,20 വയസ്സിന് താഴെയുള്ള ആണ്‍-പെണ്‍കുട്ടികളുടെ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗത്തിലും വിവിധ മത്സരങ്ങള്‍ നടക്കും. ജില്ലാ അത്ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സെപ്തംബര്‍ 20 നകം അപേക്ഷ നല്‍കണം. ഫോണ്‍ 9847884242

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.