ലഹരി ഉപഭോഗവും വില്‍പനയും: പരിശോധന ശക്തമാക്കും

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യ-ലഹരി വില്‍പനയും കടത്തും തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തില്‍ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ പ്രായക്കാര്‍ക്കിടയിലെ രാസ ലഹരിയുടെ ഉപഭോഗവും വില്‍പനയും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ സ്വത്ത് കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും എ.ഡി.എം നിര്‍ദേശം നല്‍കി. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. വിദ്യാലയ പരിസരത്തെ കടകളിലും പരിശേധന നടത്തും. താലൂക്ക് തലത്തില്‍ ജനകീയ കമ്മിറ്റികള്‍ ശക്തിപ്പെടുത്തും. ലഹരിമുക്ത വിദ്യാലയങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. സ്‌കൂള്‍ – കേളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന് വിവിധ വകുപ്പുകളെ എകോപിപ്പിക്കും. കഴിഞ്ഞ ആറ് മാസം എക്‌സൈസ് വകുപ്പ് ജില്ലയില്‍ 2730 റെയ്ഡുകളും ഫോറസ്റ്റ്,റവന്യൂ, വനം വകുപ്പ് സംയുക്തമായി 66 പരിശോധനകളും നടത്തി. ഓരോ മാസവും 9500 വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. 282 അബ്കാരി കേസുകളും 190 എന്‍.ഡി.പി.എസ് കേസുകളും 853 കോട്പ കേസുകളുമെടുത്തു. കോട്പ കേസുകളില്‍ പിഴയായി 1,70,400 രൂപ ഈടാക്കി. അബ്കാരി കേസില്‍ 214 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 206 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 1002 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 51 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം 13 ലിറ്റര്‍ ബീയര്‍, 2036 ലിറ്റര്‍ വാഷ്, 20 ലി. കള്ള്, 26 ലി. അനധികൃത മദ്യം, 81 ലിറ്റര്‍ ചാരായം, 12.041 കി.ഗ്രാം കഞ്ചാവ്, 12 കഞ്ചാവ് ചെടികള്‍, 626 ഗ്രാം മെത്താംഫീറ്റാമിന്‍, 44.706 ഗ്രാം എം.ഡി. എം.എ. 9.806 ഗ്രാം ഹാഷിഷ് ഓയില്‍, 3715.36 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ 22832 രൂപ- തൊണ്ടി മണി, അബ്കാരി, എന്‍.ഡി.പി.എസ്. കേസുകളിലായി 23 വാഹനങ്ങള്‍ എന്നിവ പിടികൂടുകയും ചെയ്തിട്ടുണ്ട്.

ഓണാഘോവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം, സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ് ടീം എന്നിവ രൂപീകരിച്ചിട്ടണ്ട്. താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സും രൂപീകരിച്ചു. കര്‍ണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്‌സ്മെന്റ് ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനകളും നടത്തും. ടോള്‍ ഫ്രീ നമ്പര്‍ 1800 425 2848, ജില്ലാതല കണ്‍ട്രോള്‍ റൂം 04936-228215, സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കണ്‍ട്രോള്‍ റൂം 04936-227227, 248190, 246180, വൈത്തിരി 04936 202219, 208230, മാനന്തവാടി 04935-240012, 244923

ഡെപ്യൂട്ടി എക്‌സൈസ്കമ്മീഷണര്‍ ജിമ്മി ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ്കമ്മീഷണര്‍ എ.ജെ ഷാജി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, വെങ്ങപ്പള്ളി പ്രസിഡണ്ട് രേണുക ഇ.കെ, വിവിധ വകുപ്പ്് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം :ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്

പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ

പരിപോഷൺ പോഷകാഹാര പരിപാടി

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ പരിപോഷൺ പ്രത്യേക പോഷകാഹാര പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായാണ്  ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ

മികച്ച ലൈവ് ടെലിക്കാസ്റ്റിങ്ങിന് ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് ‘യെസ്ഭാരതി’ന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മികച്ച ലൈവ് ടെലിക്കാസ്റ്റിങ്ങിന് പുരസ്കാരം നൽകി യെസ്ഭാരത് ആദരിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന ‘യെസ്ഭാരത് വെഡ്ഡിംഗ് കളക്ഷൻ’ വാർഷിക ജനറൽ

ഏകദിന പരിശീലനം സംഘടിപ്പിച്ചു.

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. ശ്രീകാന്ത്, റിട്ട. എസ്.പി. പ്രിന്‍സ്

കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.