മാനുവലോ, ഓട്ടോമാറ്റിക്കോ നല്ലത്? വാഹനം വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാല്‍ പിന്നെ നിരവധി സംശയങ്ങളാണ്. പെട്രോള്‍ വേണോ, അതോ ഡീസല്‍ എഞ്ചിൻ വാങ്ങണോ, ഇനി ഇലക്‌ട്രിക്ക് ആയിരിക്കുമോ നല്ലതെന്ന് തുടങ്ങുന്ന സംശയങ്ങള്‍, ഏത് തരം ട്രാൻസ്മിഷൻ ഉള്ള വാഹനം വാങ്ങണം എന്നുള്ളതിലുമുണ്ടാകും .മാനുവല്‍ ട്രാൻസ്മിഷൻ വാങ്ങണോ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനം വാങ്ങണമോ എന്ന സംശയം ഇനി വേണ്ട, അറിയാം മാനുവലിന്റെയും ഓട്ടോമാറ്റിക്കിന്റെയും ഗുണങ്ങളും ദോഷങ്ങളും.

നഗരപ്രദേശങ്ങളില്‍ പ്രിയമേറയുള്ളത് ഓട്ടോമാറ്റിക് വാഹനങ്ങളാണ്, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ മാനുവല്‍ വാഹനങ്ങള്‍ കാണാൻ സാധിക്കും. വാഹനത്തില്‍ ഗിയർ ഉപയോഗിക്കുന്നത് എഞ്ചിനില്‍ നിന്ന് ഡ്രൈവ് ആക്സിസിലേക്ക് പവർ കാര്യക്ഷമമായി കൈമാറ്റം ചെയ്യാൻ വേണ്ടിയാണ്. മാനുവല്‍ ഗിയർബോക്സില്‍ ഇത്തരത്തില്‍ പവർ മാറ്റാൻ വേണ്ടി മാനുവലായി പ്രവർത്തിപ്പിക്കുന്നു, ക്ലച്ച്‌ പെഡലും ആവശ്യമാണ്. മെക്കാനിക്കല്‍ ഭാഗങ്ങളുടെ സഹായത്തോടെയാണ് ഓട്ടോമാറ്റിക്കില്‍ ഗിയർ ചേഞ്ചാകുന്നത്. ഗിയർ അനുപാതത്തിന്റെ വ്യത്യാസം അനുസരിച്ച്‌ കൈമാറ്റം ചെയ്യപ്പെടുന്ന പവറില്‍ വ്യത്യാസം വരും.

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

CVT (Continuously Variable Transmission), DCT (Dual Clutch Transmission), AMT (Automated Manual Transmission) എന്നിങ്ങനെ വ്യത്യസ്ത തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ഏറെ പ്രിയം വിപണിയിലുണ്ടെങ്കിലും ചില ഡ്രൈവർമാർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പായി തോന്നുകയില്ല.

ഗുണങ്ങള്‍

ഉപയോഗിക്കാൻ എളുപ്പമാണ് – മാനുവല്‍ ട്രാൻസ്മിഷനെ അപേക്ഷിച്ച്‌ വളരെ എളുപ്പവും, പെട്ടന്ന് പഠിക്കാൻ സാധിക്കുന്നതുമാണ് ഓട്ടോമാറ്റിക്.

നിയന്ത്രിക്കാനുള്ള എളുപ്പം – ഇരുകൈകളും ഉപയോഗിച്ച്‌ സ്റ്റീയറിങ്ങ് നിയന്ത്രിക്കുവാൻ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ സാധ്യമാകും. എന്നാല്‍ മാനുവല്‍ വാഹനത്തില്‍ അത്തരത്തിലുള്ള സ്റ്റീയറിങ്ങ് നിയന്ത്രണം പ്രയാസമാണ്.

കുന്നിൻ പ്രദേശങ്ങളില്‍ അനുയോജ്യം – മാനുവല്‍ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതില്‍ പരിചയസമ്ബന്നരായവർക്കെ കുന്നിൻ ചരുവുകളിലും കുത്തനെയുള്ള പ്രദേശങ്ങളിലും കൃത്യമായ നിയന്ത്രണം സാധ്യമാകൂ. ഇത്തരം പ്രദേശങ്ങളില്‍ സുഗമമായി വാഹനം ഉപയോഗിക്കുവാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹായിക്കുന്നു.

ട്രാഫിക്കിലെ ഉപയോഗം – സിഗ്നലില്‍ നിർത്തിയതിനുശേഷം വാഹനം എടുക്കുമ്ബോള്‍ പെട്ടന്ന് ഇടിച്ചു നില്‍ക്കാൻ ഉള്ള സാധ്യത ഓട്ടോമാറ്റിക്കില്‍ ഇല്ല. തന്നെയുമല്ല കനത്ത ട്രാഫിക്കില്‍ സുഗമമായ യാത്രക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹായിക്കുന്നു.

ദോഷങ്ങള്‍

ചിലവേറിയത് – മാനുവലിനെ അപേക്ഷിച്ച്‌ ചിലവേറിയതാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകള്‍.

മാനുവല്‍ ട്രാൻസ്മിഷനുകള്‍

ഗുണങ്ങള്‍

ചിലവ് കുറവ് – ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച്‌ പരിപാലിക്കുന്നതില്‍ വളരെ ചിലവ് കുറഞ്ഞതാണ് മാനുവല്‍ ട്രാൻസ്മിഷനുകള്‍

ഇന്ധനക്ഷമത – ഓട്ടോമാറ്റിക്കിനേക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ് മാനുവല്‍ ട്രാൻസ്മിഷനുകള്‍ക്ക്. വാഹനം ഓടിക്കുന്നതനുസരിച്ച്‌ 5 മുതല്‍ 15 ശതമാനം വരെ ഇന്ധനചിലവ് കുറക്കാൻ മാനുവല്‍ ട്രാൻസ്മിഷനുകളില്‍ സാധിക്കും.

വാഹനത്തിന്മേലുള്ള നിയന്ത്രണം – വാഹനത്തിന്മേല്‍ ഡ്രൈവർക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നത് മാനുവല്‍ ട്രാൻസ്മിഷനുകളാണ്. പെട്ടന്ന് ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വാഹനത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കാൻ മാനുവല്‍ ട്രാൻസ്മിഷൻ സഹായിക്കുന്നു.

ദോഷങ്ങള്‍

പഠിച്ചെടുക്കാനുള്ള പ്രയാസം – ഗയറുകള്‍ സ്വയം ചേഞ്ച് ചെയ്യേണ്ടുന്നതിനാല്‍ മാനുവലിനെ അപേക്ഷിച്ച്‌ പഠിക്കാൻ പ്രയാസമാണ്.

ട്രാഫിക്കിലെ ബുദ്ധിമുട്ടുകള്‍ – കനത്ത ട്രാഫിക്കില്‍ വാഹനം പെട്ടന്ന് നിർത്തേണ്ടുന്നതും എടുക്കേണ്ടുന്നതുമായ സാഹചര്യങ്ങളും, പെട്ടന്ന് തന്നെ ഗിയറുകള്‍ ഷിഫ്റ്റ് ചെയ്യേണ്ടി വരുന്നതും കനത്തെ ട്രാഫിക്കിലെ ഡ്രൈവിങ്ങ് പ്രയാസകരമാക്കുന്നു.

ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകള്‍ ഉപയോഗിക്കാൻ എളുപ്പവും, ഡ്രൈവർക്ക് കൂടുതല്‍ സ്വാതന്ത്ര്യവും നല്‍കുന്നു. അതേ സമയം മാനുവല്‍ ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച്‌ ചിലവ് കുറഞ്ഞതും, വാഹനത്തിന്മേല്‍ ഡ്രൈവർക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നല്‍കുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.