വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരം കുന്നിൽ സ്വകാര്യ ബസും ഓംമ്നി വാനും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്കേറ്റു. കോഴി ക്കോട്- ബത്തേരി സർവ്വീസ് നടത്തുന്ന ബട്ടർഫ്‌ലൈ എന്ന ബസ്സും ഓംമ്നിയുമാണ് അപകടത്തിൽപ്പെട്ടത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരൻ ജൻസൺ, അങ്കിത്, ലാവണ്യ, മാധവി, രതിനി, അനൂപ്, അനിൽ, കുമാർ, ആര്യ എന്നിവർക്കാണ് പരിക്ക്. ഓമ്‌നി വാൻ വെട്ടി പൊളി ച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.ജെൻസൺ ഒഴികെയുള്ള വരുടെ പരിക്ക് സാരമുള്ളതല്ല. ജെൻസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മറ്റുള്ളവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്