പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാർഷിക ദിനമായ സെപ്റ്റംബർ 24ന് രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്ക്കെതിരെ പടിഞ്ഞാറത്തറയിൽ വമ്പിച്ച പ്രതിഷേധാഗ്നി സംഘടിപ്പിക്കും. തുടർന്ന് PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും പടിഞ്ഞാറത്തറയിൽ ചേർന്ന ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു.
പടിഞ്ഞാറത്തറ ബദൽ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിച്ചിട്ട് അന്നേദിവസം ആറ് വർഷം പിന്നിടുകയാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി, യോഗത്തിൽ ബദൽ റോഡ് വികസന സമിതി ചെയർമാൻ കെ എ ആൻറണി അധ്യക്ഷത വഹിച്ചു, അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, കെ എം ജോസഫ്, കുര്യാക്കോസ് ടി പി, സജീവൻ പി ജെ, ജിനീഷ് ബാബു, സിബി ജോൺ, ലോറൻസ് കെ ജെ, തോമസ് നിരപ്പേൽ, അനൂപ് തോമസ് തുടങ്ങിയവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്