ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ
ഫാദർ ജോൺ ശങ്കരത്തിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ആശംസകൾ നേർന്നു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി റിട്ടയേർഡ് ഹെഡ്മിസ്ട്രസ് വത്സ ടീച്ചറെ ആദരിച്ചു. സോഫി ഷിജു, സിനി ഷാജി,ലിസി എന്നിവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്