കണ്ണൂരിൽ നടന്ന കെജിഎംഒഎ സംസ്ഥാന സ്പോർട്സ് മത്സരത്തിൽ ക്രിക്കറ്റിൽ വയനാട് ജില്ലാ കെജിഎംഒഎ ജേതാക്കളായി.ഡോ.റൈജിഷ് ലാലിന്റെ ക്യാപ്റ്റൻസിയിൽ തുടർച്ചയായി മൂന്നാം തവണയും വയനാട് കെജിഎംഒഎ കിരീടം നിലനിർത്തി. ഡോ. റൈജിഷ് ലാൽ(വയനാട് മെഡിക്കൽ കോളേജ് )ഫൈനലിൽ മാൻ ഓഫ് ദി മാച്ചും ടൂർണമെന്റ് ലെ മികച്ച ബൗളർ ആയും പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയും മികച്ച ബാറ്റ്സ്മാൻ ആയും ഡോ.സുനന്ദ് കുമാർ (കുടുംബരോഗ്യ കേന്ദ്രം കോട്ടത്തറ ) നേയും തിരഞ്ഞെടുത്തു.ഡോ.അമൽ ശ്യം,ഡോ.ആനന്ദ്, ഡോ.അതുൽ സോമൻ,ഡോ.അയ്യപ്പൻ,ഡോ. അർജുൻ ജോസ്, അർഷാദ്,ഡോ.രാഹുൽ,
ഡോ.വിവേക് ആർ,ഡോ.വിവേക് ജെഎ ,ഡോ. അബ്ദു റഹിം കപൂർ എന്നിവർ പങ്കെടുത്തു.ടീമിനെ വയനാട് കെജിഎംഒഎ അഭിനന്ദിച്ചു.
കെജിഎംഒഎ നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഒടിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങി.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം