കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ
വീട് ഒരുങ്ങും. ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ചവേളയിൽ ബോച്ചെ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതി പ്രതിശ്രുത വരൻ ജനസനോ ടൊപ്പം യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ട ജെൻസൺ മരിക്കുകയും ശ്രുതി അടക്കം 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ചികി ത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ഡോ. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ചത്. ഏട്ടനായി കൂടെയുണ്ടാകു മെന്നും വീട് വെച്ച് നൽകുമെന്നും അന്ന് ശ്രുതിക്ക് വാഗ്ദാനം നൽകിയാണ് ആശുപത്രി വിട്ടത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്