വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 56,800 രൂപയായി

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടും. ഇത് വില ഉയർത്തും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 9 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ
സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ
സെപ്റ്റംബർ 17 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 18 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,800 രൂപ
സെപ്റ്റംബർ 19 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 20 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 55,080 രൂപ
സെപ്റ്റംബർ 21 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 55,680 രൂപ
സെപ്റ്റംബർ 22 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 55,840 രൂപ
സെപ്റ്റംബർ 23 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 55,840 രൂപ
സെപ്റ്റംബർ 24 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 56,000 രൂപ
സെപ്റ്റംബർ 25 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു . വിപണി വില 56,480 രൂപ
സെപ്റ്റംബർ 26 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56 480 രൂപ

.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.