പ്രായം അതല്ലേ…; കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ, ഇന്‍സ്റ്റയില്‍ കുട്ടികളി ഇനി നടക്കില്ല

വിമർശനങ്ങൾക്ക് പിന്നാലെ പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു.

ഘട്ടംഘട്ടമായാണ് ഇൻസ്റ്റാഗ്രാം ടീൻ അക്കൗണ്ടുകൾ പുറത്തിറക്കുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം ടീൻ അക്കൗണ്ട് ആരംഭിക്കുന്നത്. 60 ദിവസത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മാറ്റം പ്രകടമാകും. യൂറോപ്യൻ യൂണിയൻ മേഖലയ്ക്ക് ഈ വർഷാവസാനം ഈ പതിപ്പ് ലഭിക്കുമെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. വരും വര്‍ഷങ്ങളിൽ മുഴുവൻ കൗമാരക്കാരെയും ടീൻ അക്കൗണ്ടുകളിൽ ഉൾപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സുരക്ഷയ്ക്കാണ് ഇത്തരം അക്കൗണ്ടുകളിലൂടെ പ്രാധാന്യം നല്‍കുന്നത്. ഉപയോക്താവിനെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നതും അവർക്ക് ലഭിക്കുന്ന ഉള്ളടക്കവും ഇതിലൂടെ നിയന്ത്രിക്കപ്പെടുന്നു. 16 വയസിന് താഴെയുള്ള കൗമാരക്കാർക്ക് സെറ്റിങ്‌സിൽ മാറ്റം വരുത്താൻ രക്ഷിതാവിന്‍റെ അനുമതി ആവശ്യമാണ്.

കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വമേധയാ പ്രൈവറ്റായി മാറുമെന്നതാണ് പ്രധാന മാറ്റം. മെസേജുകൾ അയക്കുന്നതിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. കുട്ടികൾക്ക് ലഭിക്കുന്ന സെൻസിറ്റീവ് കണ്ടന്‍റുകൾ കമന്‍റുകൾ, ഡിഎമ്മുകള്‍ എന്നിവയിൽ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫിൽട്ടർ ചെയ്യപ്പെടും. ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പിൽ നിന്ന് പുറത്തിറങ്ങാൻ കൗമാരക്കാർക്ക് അറിയിപ്പുകൾ ലഭിക്കും. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ഓണാകുമെന്ന മെച്ചവുമുണ്ട്.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.