മൂന്ന് പതിറ്റാണ്ടിലേറെയായി സ്വജീവിതം ആതുര ശുശ്രൂഷക്കായി സ്വയം സമർപ്പണംചെയ്ത അനേകായിരങ്ങൾക്ക് താങ്ങും തണലും കരുതലും കരുത്തുമായി നിലകൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായ വയനാടിൻ്റെ മദർ തെരേസയായി അറിയപ്പെടുന്ന റവ. സിസ്റ്റർ സെലിനെ ഗാന്ധിജി കൾച്ചറൽ സെൻ്റർ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ ആദരിക്കുന്നു.മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.മാനന്തവാടി ഓഫീസിയേഴ്സ് ക്ലബിൽ 2 മണിക്ക് മാനന്തവാടി നഗരസഭാ ചെയർപേഴ്ണൻ ജേക്കബ് സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിസണ്ട് ഇ.എം ശ്രീധരൻ മാസ്റ്റർ സിസ്റ്റർ സെലിനെ ആദരിക്കും. റിട്ട എസ്.പി പ്രിൻസ് അബ്രാഹം മുഖ്യപ്രഭാഷണം നടത്തും.ഗാന്ധിജി കൾച്ചറൽ സെൻ്റർ ചെയർമാൻ കെ.എ.ആൻ്റണി അദ്ധ്യക്ഷത വഹിക്കും.എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഹമ്മദി കുട്ടിബ്രാൻ ,ജൂനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉഷ വിജയൻ, ജോയ്സി ഷാജി, അഗസ്റ്റിൻ വി. എ, വിൽത്സൻ നെടും കൊമ്പിൽ, ജോസ് പുന്നക്കുഴി ,ജോർജ് കൂവയ്ക്കൽ, സുലോചന രാമകൃഷ്ണൻ,കണ്ണൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി







