പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35 പേർക്ക് 18 ലക്ഷം രൂപയോളം ഇളവ് നൽകാൻ ധാരണയായി. ബാങ്ക് ഡയരക്ടർമാരായ പി.അശോക് കുമാർ, ജാഫർ പി.എ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും







