രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു.
48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശിക അടക്കം 35,089 രൂപ നല്‍കി. 90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ക്ഷേമപെന്‍ഷനായി നല്‍കി – അദ്ദേഹം വിശദമാക്കി.








