തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് മാതൃകാപരമായ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മുണ്ടക്കൈയില്‍ ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകള്‍ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സര്‍ക്കാരുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. 2026-27 വര്‍ഷത്തിലേക്ക് 250 കോടി രൂപ സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്‍ക്കാരിനും പണമടയ്ക്കാമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു

ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി







