പനമരം :തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ മത്സരത്തിൽ പങ്കെടുക്കുന്ന സെപക് താക്രോ ജില്ലാ ടീമംഗങ്ങൾക്കുള്ള ജേഴ്‌സി സെപക്താക്രോ സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് ടീമംഗങ്ങൾക്ക് കൈമാറി. ചടങ്ങിൽ നവാസ് ടി, മേഴ്സി ടീച്ചർ എന്നിവർ പങ്കെടുത്തു.

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ