സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭ, നെഹ്‌റു യുവ കേന്ദ്ര, കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ് നാഷണല്‍ സര്‍വീസസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക് ശുചീകരണം ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.എം മുരളീധരന്‍ അധ്യക്ഷനായി. .എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ് വിനീഷ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ക്ലീന്‍ സിറ്റി മാനേജര്‍ കെ സത്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ബിന്ദുമോള്‍, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എച്ച് മുഹമ്മദ് സിറാജ്്, പി.ജെ ജോബിച്ചന്‍, എന്‍.സുനില, സവിത എന്നിവര്‍ സംസാരിച്ചു. സ്വച്ഛതാ ഹി സേവ ക്യാമ്പെയിന്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ അവസാനിക്കും

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






