ബത്തേരി: പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ ജംഷീർ അലി (39)
യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്ത്. 29.09.2024 ന് ഉച്ചയോ ടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്തു വാഹന പരിശോധന നടത്തി വരവേ യാണ് കാറിൽ കടത്തുകയായിരുന്ന 586 ഗ്രാം കഞ്ചാവുമായി ജംഷീർ അലി പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറിലെ ഡ്രൈവർ സീറ്റിനടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കെ.എ 05 എം.എസ് 7164 നമ്പർ കാറും പോലീസ് പിടിച്ചെടുത്തു. മുൻപ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തിപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ്ബാബു, സബ് ഇൻസ് പെക്ടർ വിനോദ് ജോസഫ്, എ.എസ്.ഐ സിഡിയ ഐസക്, സിവിൽ പോലീസ് ഓഫീസർ ദിലീപ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.