ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ-മെഷീൻ മോഷ്ടിച്ച
യാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്‌തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്‌തത്. 25.09.2024 തീയതി വൈകിട്ടോടെ യാണ് ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇ-മെഷീൻ മോഷണം പോയത്. കണ്ടക്ടർ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സിൽ വെച്ച ശേഷം കണ്ടക്ടർ ടോയ്‌ലറ്റിൽ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബിജുവിൻ്റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ് മെഷീൻ കണ്ടെടുക്കുന്നത്. ബിജുവിനെ നാലാംമൈ ലിൽ നിന്നാണ് കസ്റ്റേഡിയിലെടുത്തത്. എസ്.ഐ മാരായ രാംദാസ്, ദേവദാസ്, സിവിൽ പോലീസ് ഓഫിസർമാരായ സുബീഷ്, പ്രവീൺ, ഫൗസിയ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ