കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം നടന്ന വാഹനാപകട
ത്തിൽ കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കൽപ്പറ്റ തുർക്കി ബസാർ കുണ്ടുകുളം മുഹമ്മദ് ഇഖ്ബാലിന്റെ മകൻ കെ.കെ ദിൽഘാസ് (22) ആണ് മരണപ്പെട്ടത്. ടയർപ്പൊട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിലാണ് സ്കൂട്ടർ ഇടിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടം.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.