കൽപ്പറ്റ: എൻ.ഡി.എ. വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയൻ മൂപ്പൻ ആണ് സ്ഥാനാർത്ഥിക്ക് കെട്ടിവയക്കാനുള്ള പണം നൽകിയത്. ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡന്റ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്