കൽപ്പറ്റ: സത്യൻ മൊകേരി എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 .15- ഓടെ കലക്ട്രേറ്റി ലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എൽ.ഡി.എഫ്. കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരി യായ കലക്ടർ ഡി.ആർ. മേഘശ്രീ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പി.സന്തോഷ് കുമാർ എം.പി., എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, എൻ.സി.പി നേതാവ് സി.കെ.ശിവരാമൻ,ലോക് താന്ത്രിക് ജനതാദൾ നേതാവ് കെ.കെ.ഹംസ എന്നിവർ സ്ഥാനാർത്ഥി ക്കൊപ്പം നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താനെന്ന് പിന്നീട് സത്യൻ മൊകേരി മാധ്യമങ്ങളോട് പറഞ്ഞു.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്







