കൽപ്പറ്റ: എൻ.ഡി.എ. വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയൻ മൂപ്പൻ ആണ് സ്ഥാനാർത്ഥിക്ക് കെട്ടിവയക്കാനുള്ള പണം നൽകിയത്. ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡന്റ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







