പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് പ്രകടനപത്രിക പി.കെ ശ്രീമതി ടീച്ചർ പ്രകാശനം ചെയ്തു.സി.കെ ശശീന്ദ്രൻ എംഎൽഎ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ യു.വേണുഗോപാൽ, ഏരിയ സെക്രട്ടറി എം.മധു,ഏരിയ കമ്മിറ്റി അംഗം പി.എം നാസർ,സി.പി.എ.എം വെങ്ങപ്പള്ളി ലോക്കൽ സെക്രട്ടറി പി.ജംഷിദ്,കെ.മുരളീധരൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.