നവംബര്‍ 1ന് പുതിയ മാറ്റങ്ങള്‍ വരുന്നു

2024 ഒക്ടോബർ മാസം പൂർത്തിയാവുന്നു. ഇത്തവണ സാമ്പത്തിക മേഖലയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്നതും ഒക്ടോബറിൽ ആയിരുന്നു. ഇനി പുതിയ മാറ്റങ്ങളാണ് നവംബർ മുതല്‍ കാണാനിരിക്കുന്നത്. വിവിധ മേഖലകളിലാണ് ഈ മാറ്റങ്ങള്‍ പ്രകടമായി കാണാൻ സാധിക്കുക. നവംബർ 1 കേരളപ്പിറവി ദിനമാണ്. അന്ന് സംഭവിക്കുന്ന ഈ 6 സുപ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം. എല്‍പിജി സിലിണ്ടർ, ATF, CNG, PNG നിരക്കുകള്‍, എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, പുതിയ ടെലികോം നിയമങ്ങള്‍, ബാങ്ക് അവധി ദിനങ്ങള്‍ എന്നിവയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തില്‍ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നത് എന്നത് വ്യക്തം.

1) എല്‍പിജി
സിലിണ്ടർ വില

ഓരോ മാസവും എണ്ണക്കമ്പനികള്‍ എല്‍പിജി വിലയില്‍ മാറ്റം കൊണ്ടുവരുന്നു. പാചക വാതക വിലയുടെ വർദ്ധനവ് എല്ലാ സാധാരണക്കാരനേയും ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ്. നിലവില്‍ പാചക വാതകത്തിന് 812 രൂപയാണ് കേരളത്തിലെ വില. എന്നാല്‍ നവംബർ 1-ന് പാചക വാതക സിലിണ്ടറിൻ്റെ വില അവർ ക്രമീകരിച്ചേക്കാം. കുറച്ച നാളുകളായി കാര്യമായ വിലക്കയറ്റം നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ നവംബർ 1 മുതല്‍ നിലവിലെ വിലയില്‍ വർദ്ധവ് സംഭവിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ നിരക്കില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2) എടിഎഫ്, സിഎൻജി, പിഎൻജി നിരക്കുകള്‍

എയർ ടർബൈൻ ഫ്യൂവല്‍ (എ.ടി.എഫ്), കമ്പ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎൻജി), പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎൻജി) എന്നിവയുടെ നിരക്കുകളും ഓയില്‍ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്. സമീപ കാലത്തായിട്ട് എടിഎഫ് വിലകളില്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ ദീപാവലി സമയത്തും വിലക്കുറവ് സംഭവിച്ചേക്കാം. മാത്രമല്ല അതുപോലെ തന്നെ സിഎൻജി, പിഎൻജി നിരക്കുകളിലും മാറ്റം സംഭവിച്ചേക്കാം.

3) എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്കായി എസ്ബിഐ കാർഡ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. നവംബർ 1 മുതലാണ് പുതിയ മാറ്റങള്‍ നടപ്പിലാക്കുക. അതായത്, സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ക്ക് 3.75% പ്രതിമാസ ചാർജ് ഈടാക്കും. കൂടാതെ, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികള്‍ക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെൻ്റുകള്‍ നടത്തിയാല്‍ 1% ഫീസ് ഈടാക്കും.

4) മ്യൂച്വല്‍ ഫണ്ടില്‍ മാറ്റങ്ങള്‍

മ്യൂച്വല്‍ ഫണ്ടില്‍ കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. നവംബർ 1 മുതല്‍ സുരക്ഷിതമായ മാർക്കറ്റ് ഉറപ്പാക്കി മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കർശനമായ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളാണ് സെബി അവതരിപ്പിക്കുന്നത്. നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കംപ്ലയൻസ് ഓഫീസർമാർക്ക് എഎംസികള്‍ (അസറ്റ് മാനേജ്മെന്റ് കമ്പനി) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

5) പുതിയ ടെലികോം നിയമങ്ങള്‍

നിലവില്‍ സ്പാം കോളുകളും മെസേജുകളും നിരവധി വരുന്നുണ്ട്. ഇവ തടയുന്നതിനായി ജിയോ, എയർടെല്‍ തുടങ്ങിയ ടെലികോം മേഖലയിലെ പ്രധാനികളോട് മെസേജ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നല്‍കി. ഈ സൗകര്യം നിലവില്‍ വന്നാല്‍ ടെലികോം കമ്പനികള്‍ ഈ സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും, ഒപ്പം ഇത്തരം മെസേജുകള്‍ ആളുകളിലേക്ക് എത്തുന്നത് തടയും.

6) ബാങ്ക് അവധി

ഒക്ടോബർ മാസത്തെ അപേക്ഷിച്ച്‌ കേരളത്തില്‍ കാര്യമായ അവധികള്‍ നവംബറില്‍ കാണാനില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും കണക്കാക്കിയാല്‍ കേരളത്തില്‍ 6 ദിവസമാണ് അവധി. അധിക അവധികള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാല്‍ 24/7 സമയവും നിങ്ങള്‍ക്ക് സേവനം ലഭിക്കും.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.