കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ അമീൻ മുഹമ്മദിനും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും, ഇവരുടെ ജീവനക്കാരനായ അമീൻ മുഹമ്മദിനും എതിരെ കേസെടുത്തു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥിയുടെ പരാതിയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. ഇരുവർക്കും എതിരെ ഐപിസി സെക്ഷൻ 420, 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യൂറോപ്യൻ രാജ്യമായ പോളണ്ടിലേക്ക് പാക്കിംഗ് ജോലി വാഗ്ദാനം ചെയ്താണ് വിസ തട്ടിപ്പ് നടത്തിയത്. 235,000 രൂപയാണ് പ്രതികൾ ഇത്തരത്തിൽ തട്ടിയെടുത്തത്. പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പണം മടക്കി ചോദിച്ചപ്പോൾ ബീന ഷാജി നിഷേധാത്മകമായ മറുപടിയാണ് നൽകിയത്. ഇവരുടെ തട്ടിപ്പ് വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിനെതിരെയും കേസ് കൊടുക്കുമെന്ന് ഇവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

വിദേശ റിക്രൂട്ട്മെൻറ് ലൈസൻസ് ഇല്ലാതെയാണ് ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. കോട്ടയം ഫയർ സ്റ്റേഷന് സമീപമായി അൻസ്റ്റാർ ഇൻറർനാഷണൽ എന്ന പേരിലാണ് ഇവർ തട്ടിപ്പ് സ്ഥാപനം നടത്തുന്നത്. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെ മറവിലാണ് വിസ തട്ടിപ്പ് നടന്നത്. നിരവധി ഉദ്യോഗാർത്ഥികളൾക്കാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായിരിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി കൊടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിസ തട്ടിപ്പ് വീരൻ സണ്ണി യാക്കൂബുമായി അടുത്ത ബന്ധം
800 അധികം ഉദ്യോഗാർത്ഥികളിൽ നിന്ന് 20 കോടിയോളം തട്ടിയ വിസ തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബുമായി ബീന ഷാജിക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ കോട്ടയത്തെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നത് ബീന ഷാജിയാണ്. കോട്ടയത്ത് ബീനാ ഷാജിയുടെ സ്ഥാപനത്തിലൂടെയാണ് സണ്ണി യാക്കൂബ് ഇടപാടുകൾ നടത്തിയിരുന്നത്. ഒരു ഡെസനിലധികം കേസുകളിൽ പ്രതിയായ സണ്ണി യാക്കൂബ് ദുബായിലേക്ക് കടന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.