നവംബര്‍ 12 ; ലോക ന്യുമോണിയ ദിനം

നവംബര്‍ 12, ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. ‘ന്യൂമോണിയ തടയാനുള്ള പോരാട്ടം’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുയും ചെയ്യുന്നു. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്, പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 1.6 ദശലക്ഷം ജീവന്‍ ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു. പ്രത്യേകിച്ചും 2021-ലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍. ന്യൂമോണിയ സംബന്ധമായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയര്‍ത്തിക്കാട്ടുന്നു. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്‌സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്. രോഗം അതിജീവിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രത്യേകിച്ച്‌ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍ കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.

ന്യുമോണിയയുടെ കാരണങ്ങള്‍

ബാക്ടീരിയ

സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.

വൈറസ്: RSV

ഇന്‍ഫ്ലുവന്‍സ, കൊറോണ വൈറസുകള്‍.

ഫംഗസ്

പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.
അപകട ഘടകങ്ങള്‍

പ്രായം

അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവരും.

പോഷകാഹാരക്കുറവ് വിട്ടുമാറാത്ത രോഗങ്ങള്‍

ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍.

പരിസ്ഥിതി ഘടകങ്ങള്‍

വായു മലിനീകരണം, പുകവലി, മുതലായവ.

രോഗ ലക്ഷണങ്ങള്‍

കടുത്ത പനി, വിറയല്‍, കഫത്തോടുകൂടിയ ചുമ, ശ്വാസതടസം, ക്ഷീണം, തുടങ്ങിയവ.

വ്യാപനം

ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്. ചുമ, തുമ്മല്‍, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു.

ചികിത്സ

1930-ല്‍ ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഏജന്റായ സള്‍ഫാപിരിഡിന്‍, ബാക്ടീരിയ ന്യുമോണിയയെ ചികിത്സിക്കുന്നതിനായി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വികസിപ്പിച്ചെടുത്തു. 1928-ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ചെങ്കിലും 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല. ഇന്ന് ബാക്ടീരിയല്‍ ന്യുമോണിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. അതേസമയം വൈറല്‍ അണുബാധയാണെങ്കില്‍ ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമാണ്. കൂടാതെ കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്‌സും അനുബന്ധ ചികിത്സകളില്‍ ഉള്‍പ്പെടുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.