സാര്‍, നിങ്ങള്‍ക്ക് ലോണ്‍ വേണോ..? ആലോചിച്ച് മാത്രം മറുപടി നല്‍കുക

ജീവിതത്തിലെ നിർണായക ഘട്ടങ്ങളില്‍ ചിലപ്പോഴെല്ലാം നമ്മളിൽ പലർക്കും ബാങ്കിലെ വായ്പകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് വീട് വെയ്ക്കുക, വിവാഹം, സ്ഥലം വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കായി. ഇത്തരം ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ നമുക്ക് വലിയ തുകയാണ് ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെയാണ് സ്വാഭാവികമായും വായ്പകളെ ആശ്രയിക്കുന്നത്. പണ്ടുകാലത്ത് വായ്പ ലഭിക്കാനായി ബാങ്കുകളില്‍ കയറി ഇറങ്ങണം എങ്കില്‍, ഇന്ന് വായ്പ വേണോ… എന്ന് പറഞ്ഞ് ഇവർ നമ്മളെ സമീപിക്കുകയാണ്. ഇതിന് പുറമേ വിവിധ ഫൈനാൻസ് കമ്പനികളും നമ്മെ വിളിച്ച്‌ ലോണ്‍ വേണോ… എന്ന് ചോദിച്ച്‌ ശല്യം ചെയ്യാറുണ്ട്. നമ്മളില്‍ ചിലർ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വെച്ചുനീട്ടുന്ന വാഗ്ദാനത്തില്‍ വീണ് പോകാറുണ്ട്. പലരും ഈ തുകയും പലിശയും തിരിച്ച്‌ അടയ്ക്കാൻ തങ്ങളെകൊണ്ട് കഴിയുമോ എന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് വായ്പ വാങ്ങാറുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പകള്‍ സാമ്പത്തിക ബാദ്ധ്യതയായി മാറാറുണ്ട്. ഇത് ഒഴിവാക്കാൻ വായ്പ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വായ്പ എടുക്കുമ്പോള്‍ നിർബന്ധമായും തിരിച്ചടയ്‌ക്കേണ്ട തുകയെക്കുറിച്ച്‌ അറിഞ്ഞിരിക്കണം. വായ്പകള്‍ക്ക് പലിശയുണ്ട്. പലപ്പോഴും ഇത് ഭീമമായിരിക്കും. ആദ്യം അടയ്ക്കുന്ന തുക പലിശയിലേക്ക് ആണ് പോകുക. ഇതിന് ശേഷം ആയിരിക്കും സാധാരണയായി ബാങ്കുകള്‍ വായ്പ ഈടാക്കി തുടങ്ങുക. അതുകൊണ്ട് തന്നെ ഈ തുക അടയ്ക്കാൻ കഴിയും എന്ന ബോദ്ധ്യം ഉണ്ടെങ്കില്‍ മാത്രം ലോണ്‍ എടുക്കുക. വായ്പ വാങ്ങിയാല്‍ ദൈർഘ്യത്തിന് അനുസരിച്ച്‌ ഇഎംഐ ആയി അടയ്‌ക്കേണ്ട തുക വ്യത്യാസപ്പെട്ടിരിക്കും. ഇത് നിർബന്ധമായും പരിശോധിക്കണം. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ഇത്തരം വായ്പകളെ ആശ്രയിക്കുക. ആഡംബരത്തിനായി ഒരിക്കലും എടുക്കാതിരിക്കുക.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.