ഉള്ളിയുടെ വില നിയന്ത്രിക്കാൻ അധിക സ്റ്റോക്ക് പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാചകത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഉള്ളിക്ക് എപ്പോഴും ധാരാളം ആവശ്യക്കാരുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാള്‍ ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ രാജാവ് എന്ന ഖ്യാതിയും ഉള്ളിക്കുണ്ട്. എന്നാല്‍ അടുത്തിടെ ഉള്ളിയുടെ വിലയില്‍ വലിയ വർധനവാണുണ്ടായത്. തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഒരു കിലോ വലിയ ഉള്ളിക്ക് 75 രൂപവരെ എത്തിയതായാണ് റിപ്പോർട്ട്. കേരളത്തിൽ മൊത്തവിപണിയില്‍ ഒരു കിലോ ഉള്ളിക്ക് 70 രൂപയാണ്. തുടക്കത്തില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർ ഉള്ളിയുടെ വിലയില്‍ കടുത്ത അതൃപ്തിയിലായിരുന്നു. മൊത്തക്കച്ചവടത്തില്‍ മാത്രമല്ല ചില്ലറ വില്പനയിലും വില ഉയർന്നു. ഈ സാഹചര്യത്തില്‍ ഉള്ളിയുടെ വില നിയന്ത്രണവിധേയമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. ഉത്സവ സീസണിനെ തുടർന്ന് ഉള്ളിയുടെ ചില്ലറ വില്പന വർധിച്ചിട്ടുണ്ട്. ഈ വർദ്ധനവ് താല്‍ക്കാലികമാണ്. വില ഇനിയും ഉയരാതിരിക്കാൻ സംഭരിച്ച ഉള്ളി വിട്ടുനല്‍കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. വില ഇനിയും ഉയരുമെന്ന് പ്രവചിക്കുന്നിടത്തെല്ലാം ആദ്യഘട്ടത്തില്‍ റെയില്‍, റോഡ് മാർഗ്ഗം ഉടൻ തന്നെ ഉള്ളി അയക്കും. കേന്ദ്രസർക്കാരിൻ്റെ ഈ നടപടിയുടെ ഫലമായി അടുത്ത ഏതാനും ദിവസങ്ങളില്‍ ഉള്ളി വില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.