ചെറുകിട വ്യാപാരി വ്യവസായികള്‍ വന്‍ പ്രതിസന്ധിയില്‍

2022-23 മുതല്‍ സെപ്റ്റംബര്‍ 2024 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് മൂന്ന് ലക്ഷം ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചതായാണ് വ്യവസായ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. ഇതിലൂടെ 19,876 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്. ഏതാണ്ട് ആറര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി തൊഴിലും ലഭിച്ചു. അതേസമയം, വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട, ഇടത്തരം സംരംഭകരും ഉല്‍പ്പാദനം വെട്ടിക്കുറച്ചും ജീവനക്കാരെ കുറച്ചും പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണ്. പതിനായിരക്കണക്കിന് വ്യാപാരികളാണ് കച്ചവടം മതിയാക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ വ്യവസായവും വ്യാപാരവും നടത്തുന്നവരുടെ സ്ഥിതി ദിനംപ്രതി മോശമായി വരികയാണ്. വിപണിയില്‍ പണമില്ല, പിന്നെങ്ങനെ കച്ചവടം നടക്കുമെന്ന് സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരില്‍ നിന്നും ഏകസ്വരത്തില്‍ കേള്‍ക്കാം ഈ ശബ്ദം.

ധനപ്രതിസന്ധിയില്‍ വലയുന്ന വികസനം

സംസ്ഥാന വരുമാനത്തിന്റെ 71 ശതമാനം ശമ്പളവും പെന്‍ഷനും പലിശ നല്‍കാനുമാണ് വിനിയോഗിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടമെടുത്ത് മുന്നോട്ടുപോകുന്ന കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനത്തില്‍ അതിവേഗ വളര്‍ച്ചയുമില്ല. ധനപ്രതിസന്ധിയില്‍ വലയുന്ന സര്‍ക്കാരിന് അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ തോതില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നില്ല. സ്ഥലക്കച്ചവടം, കെട്ടിട നിര്‍മാണ മേഖല എന്നീ രംഗങ്ങളിലെ മുരടിപ്പ് വിപണിയിലേക്കുള്ള പണം വരവിനെ ഗണ്യമായ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസി പണം വരവ് വലിയ തോതില്‍ കുറഞ്ഞതോടെ സ്ഥിതി ഏറെ ഗുരുതരമായി. പ്രവാസികള്‍ എടുക്കുന്ന വായ്പകളുടെ വരെ തിരിച്ചടവ് അവതാളത്തിലാണെന്ന് ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റിലെ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഗള്‍ഫ് പ്രവാസി മലയാളികളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലയാളിയുടെ കുടിയേറ്റത്തില്‍ വന്ന മാറ്റവും സംസ്ഥാനത്തിലേക്കുള്ള പണം വരവിനെ സ്വാധീനിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ മലയാളികള്‍ തൊഴിലിനായാണ് വിദേശത്തേക്ക് കുടിയേറിയിരുന്നതെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിനും അവിടെ സ്ഥിരതാമസ സാധ്യതകളും തേടിയാണ് പോകുന്നത്. കേരള മൈഗ്രേഷന്‍ സര്‍വെ 2023 കണക്ക് പ്രകാരം ഈ വര്‍ഷം രണ്ടര ലക്ഷം കുട്ടികള്‍ വിദേശത്തേക്ക് പഠനത്തിനായി നാട് വിട്ടിട്ടുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലെ പഠനത്തിനായി കേരളത്തിലുള്ള മാതാപിതാക്കള്‍ ചെലവിടുന്നത് ഏകദേശം 50,000 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന പണം ഇത് മാത്രമല്ല. 35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. കേരളത്തിലെ വിപണികളില്‍ തന്നെ ക്രയവിക്രയം ചെയ്യപ്പെടേണ്ട പണമാണ് ഇവര്‍ക്ക് കൂലിയായി നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ നാമമാത്രമായ തുകയാണ് ഇവിടെ വിനിയോഗിക്കുന്നത്. ബാക്കി മുഴുവന്‍ അവര്‍ സ്വന്തം വീടുകളിലേക്കാണ് അയച്ചുകൊടുക്കുന്നത്. ഈയിനത്തില്‍ പ്രതിവര്‍ഷം 40,000 കോടി രൂപ കേരളത്തിന് പുറത്തേക്ക് പോകുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണവും കൂടുകയാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം 60 വയസിന് മുകളിലുള്ളവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച്‌ വലിയ തുക പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം വാങ്ങുന്ന മുതിര്‍ന്ന പൗരന്മാര്‍ മരുന്നിനും അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമാണ് പണം ചെലവിടുന്നത്. ആ ഘടകങ്ങളെല്ലാം ചേര്‍ന്നതോടെയാണ് കേരളത്തിലെ വിപണിയിലേക്കുള്ള പണമൊഴുക്ക് ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുന്നത്. ചെറുകിട വ്യവസായ-വാണിജ്യ മേഖല തളരാനുള്ള ഒരു പ്രധാനകാരണവും ഇതാണ്.

ചട്ടങ്ങള്‍ കര്‍ശനം, മനോഭാവവും മാറുന്നില്ല

ഇഎസ്‌ഐ, ഇപിഎഫ് എന്നിവയില്ലാതെ കേരളത്തില്‍ വ്യവസായം നടത്താന്‍ പറ്റില്ല. മിനിമം കൂലി നല്‍കിയില്ലെങ്കില്‍ വലിയ തുക പിഴയും തടവ് ശിക്ഷയും എന്ന നയം വന്ന നാടാണിത്. ഇപ്പോള്‍ അത് സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര കര്‍ശനമായ ചട്ടങ്ങള്‍ നിലവിലുള്ള നാട്ടില്‍ നിക്ഷേപം നടത്തണമോയെന്ന് വ്യവസായികള്‍ പലവട്ടം ചിന്തിക്കും. അനുകൂല നയങ്ങളുള്ള നാട്ടിലേക്ക് പോവുകയും ചെയ്യുമെന്ന് വ്യവസായികൾ പറയുന്നു. പല സംസ്ഥാനങ്ങളും തൊഴിലുടമ അടയ്ക്കുന്ന ഇപിഎഫ്, ഇഎസ്‌ഐ വിഹിതം നിശ്ചിത കാലത്തേക്ക് റീഫണ്ട് ചെയ്യുന്നുണ്ടെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യവസായങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണ്. വ്യവസായത്തിന് അനുയോജ്യമായ ഭൂമി ഇതര സംസ്ഥാനങ്ങളില്‍ യഥേഷ്ടം ലഭിക്കുമ്പോള്‍ കേരളത്തില്‍ വ്യവസായ എസ്റ്റേറ്റുകളിലെ ലീസ് പ്രീമിയം താങ്ങാവുന്ന നിരക്കിലേക്കാള്‍ കൂടുതലാണെന്ന് പരാതിയും സംരംഭകര്‍ പങ്കുവെയ്ക്കുന്നു. ഏറ്റവും കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍, ഉയര്‍ന്ന കൂലി, ഉയര്‍ന്ന വൈദ്യുതി നിരക്ക്, സ്ഥലദൗര്‍ലഭ്യം, സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളില്‍ വരെയുള്ള ഉയര്‍ന്ന ലീസ് പ്രീമിയം എന്നിങ്ങനെ സംരംഭകരെ വലയ്ക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍ ചട്ടങ്ങളും കോടതി വിധികളും എല്ലാം ഉണ്ടായിട്ടു പോലും നോക്കുകൂലി ഇപ്പോഴും ഇവിടെയുണ്ട്. ഞങ്ങള്‍ ഇപ്പോഴും ഒരു പ്രോജക്റ്റിന്റെ ചെലവ് കണക്കാക്കുമ്പോള്‍ അതില്‍ നോക്കുകൂലി ഉള്‍പ്പെടുത്താറുണ്ട്. അത് നല്‍കിയാല്‍ പ്രശ്നമില്ലാതെ സമയബന്ധിതമായി പദ്ധതി മുന്നോട്ട് പോകുമെന്ന് വ്യവസായികൾ തുറന്നുപറയുന്നു. ഭരണസിരാ കേന്ദ്രത്തിന് തൊട്ടരികില്‍ നോക്കുകൂലി പ്രശ്നം വന്നപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നതായി അടുത്തിടെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ആശാരിപ്പണിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് വീട്ടുടമസ്ഥന്‍ സിമന്റ്, ഇഷ്ടിക ഇറക്കുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞ സംഭവം വരെ നടന്നു.

വേണം പുതിയൊരു കേരള മോഡല്‍

വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സാമൂഹിക സൂചകങ്ങള്‍ കൊണ്ട് അത്ഭുത മാതൃക സൃഷ്ടിച്ച ചരിത്രമാണ് കേരളത്തിന്റേത്. കാലം മാറി, വ്യവസായ-വാണിജ്യ മേഖലകളും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയെല്ലാം എല്ലാ രംഗത്തും വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള യുവതലമുറയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത് നേടിയ അനുഭവസമ്പത്തുള്ള പ്രവാസി മലയാളികയെയും കരുത്താക്കി, അനുയോജ്യമായ മേഖലകള്‍ തിരഞ്ഞെടുത്ത് നോളജ് ഇക്കോണമിയായി സംസ്ഥാനത്തെ വളര്‍ത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. അങ്ങേയറ്റം മത്സരാധിഷ്ഠിതമായ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ബിസിനസുകളെ സഹായിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വേണ്ടത്. തൊഴില്‍ നിയമത്തില്‍ മുതല്‍ പുതുസംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കുമുള്ള ഇളവുകളില്‍ വരെ പൊളിച്ചെഴുത്ത് അനിവാര്യമാണ്. സര്‍ക്കാര്‍ എത്രമാത്രം ആര്‍ജവം ഇക്കാര്യത്തില്‍ എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയും.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.