ഉള്ളിവില നിയന്ത്രിക്കാൻ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

ഉള്ളിയുടെ വില നിയന്ത്രിക്കാൻ അധിക സ്റ്റോക്ക് പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാചകത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഉള്ളിക്ക് എപ്പോഴും ധാരാളം ആവശ്യക്കാരുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാള്‍ ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ രാജാവ് എന്ന ഖ്യാതിയും ഉള്ളിക്കുണ്ട്. എന്നാല്‍ അടുത്തിടെ ഉള്ളിയുടെ വിലയില്‍ വലിയ വർധനവാണുണ്ടായത്. തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഒരു കിലോ വലിയ ഉള്ളിക്ക് 75 രൂപവരെ എത്തിയതായാണ് റിപ്പോർട്ട്. കേരളത്തിൽ മൊത്തവിപണിയില്‍ ഒരു കിലോ ഉള്ളിക്ക് 70 രൂപയാണ്. തുടക്കത്തില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർ ഉള്ളിയുടെ വിലയില്‍ കടുത്ത അതൃപ്തിയിലായിരുന്നു. മൊത്തക്കച്ചവടത്തില്‍ മാത്രമല്ല ചില്ലറ വില്പനയിലും വില ഉയർന്നു. ഈ സാഹചര്യത്തില്‍ ഉള്ളിയുടെ വില നിയന്ത്രണവിധേയമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. ഉത്സവ സീസണിനെ തുടർന്ന് ഉള്ളിയുടെ ചില്ലറ വില്പന വർധിച്ചിട്ടുണ്ട്. ഈ വർദ്ധനവ് താല്‍ക്കാലികമാണ്. വില ഇനിയും ഉയരാതിരിക്കാൻ സംഭരിച്ച ഉള്ളി വിട്ടുനല്‍കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. വില ഇനിയും ഉയരുമെന്ന് പ്രവചിക്കുന്നിടത്തെല്ലാം ആദ്യഘട്ടത്തില്‍ റെയില്‍, റോഡ് മാർഗ്ഗം ഉടൻ തന്നെ ഉള്ളി അയക്കും. കേന്ദ്രസർക്കാരിൻ്റെ ഈ നടപടിയുടെ ഫലമായി അടുത്ത ഏതാനും ദിവസങ്ങളില്‍ ഉള്ളി വില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമുക്ത ഭടൻമാർക്ക് ശ്രേയസിന്റെ സ്നേഹാദരം

അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കരസേന ദിനാചരണത്തിന്റെ ഭാഗമായി വിമുക്ത ഭടന്മാരായ നാരായണൻകുട്ടി,കെ. ദേവദാസ് എന്നിവരെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ യു.കെ. പ്രേമൻ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി അധ്യക്ഷത വഹിച്ചു.ബത്തേരി

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 101 ലേസര്‍ പ്രിന്റുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 13 വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒഴുക്കന്‍മൂല,കട്ടയാട്, വിവേകാനന്ദ, കുമ്പളതാംമൂല പ്രദേശങ്ങളില്‍ നാളെ (ജനുവരി 29) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ഡെപ്യൂട്ടി കളക്ടറിന് എതിരായിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം.

കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട്

ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് സ്നേഹാദരവ്

താമരശ്ശേരി ചുരത്തിലെ സന്നദ്ധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് മലബാർ സ്പെഷ്യൽ പോലീസ് 1995 ബാച്ചിന്റെ വാർഷിക കൂട്ടായ്മ ‘സ്റ്റാന്റ് ഈസി ‘ വയനാടൻ സംഗമം 2026

വാഹന ലേലം

ജില്ലാ എക്സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13ന് രാവിലെ 11ന് കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.