കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പ്രതിഷേധയോഗം കെജിഒയു ജില്ലാ പ്രസിഡണ്ട് സഫ് വാൻ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി മുഖ്യപ്രഭാക്ഷണം നടത്തി . ഇ എസ് ബെന്നി, സന്ദേശ് സി ബി, വി.ആർ ജയപ്രകാശ്, സി കെ ജിതേഷ്, എൻ ജെ ഷിബു, ലൈജു ചാക്കോ,എ അജീർ, എം. നസീമ,എൻ അയ്യപ്പൻ എന്നി വർ സംസാരിച്ചു.

വിമുക്ത ഭടൻമാർക്ക് ശ്രേയസിന്റെ സ്നേഹാദരം
അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കരസേന ദിനാചരണത്തിന്റെ ഭാഗമായി വിമുക്ത ഭടന്മാരായ നാരായണൻകുട്ടി,കെ. ദേവദാസ് എന്നിവരെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ. പ്രേമൻ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ബത്തേരി







