താമരശ്ശേരി ചുരത്തിലെ സന്നദ്ധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് മലബാർ സ്പെഷ്യൽ പോലീസ് 1995 ബാച്ചിന്റെ വാർഷിക കൂട്ടായ്മ ‘സ്റ്റാന്റ് ഈസി ‘ വയനാടൻ സംഗമം 2026 ന്റെ ഭാഗമായി നടന്ന പരിപാടിയിൽ സ്നേഹാദരവ് നൽകി.
ക്രൈംബ്രാഞ്ച് സബ്ബ് ഇൻസ്പക്ടർ ഗിരീഷ് കുമാറിൽനിന്നും ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണയും ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടും ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 1995 ബാച്ചിലെ 130 ഓളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. റിട്ടേയ്ഡ് എസ്.ഐ അബ്ദുൽ റഹ്മാൻ, ഗ്രീൻ ബ്രിഗേഡ് അംഗങ്ങളായ ഗഫൂർ ഒതയോത്ത്, നൗഷാദ് പി.എം, സതീഷ് എം.പി, ഷംനാസ് തുടങ്ങിയവർ പങ്കാളികളായി.

ഡെപ്യൂട്ടി കളക്ടറിന് എതിരായിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം.
കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട്






