മീനങ്ങാടി : കാര്യമ്പാടി പ്രദേശത്തെ മുൻകാല നിവാസികളിൽ പ്രമുഖനായ ശാന്ത് മുഹമ്മദ് റാവുത്തറുടെ സ്മരണാർത്ഥം ബന്ധുക്കൾ കുടുംബസംഗമം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ 13 മക്കളും കൊച്ചുമക്കളും മരുമക്കളുമടങ്ങിയ 215 ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന മകൾ ഹലീമ അബ്ദുൾ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു.മരുമകൻ എൻ യു അബ്ദുൾ ജബ്ബാർ കുടുംബചരിത്രം അവതരിപ്പിച്ചു. പൗത്രൻ ജാഫർ പുൽപ്പള്ളി സ്വാഗതവും മകൻ ജാഫറലി അധ്യക്ഷപദവും അലങ്കരിച്ച ചടങ്ങിൽ മുതിർന്നവരെ ആദരിച്ചു.
മീനങ്ങാടി 54 അഷ്ടമി റിസോർട്ടിൽ വച്ചു നടത്തിയ പ്രൗഢ ഗംഭീരമായ ചടങ്ങിൽ കുട്ടികളും മുതിർന്നവരും ഒരുപോലെകുടുംബ ബന്ധത്തിന്റെ ഊഷ്മളത പങ്കിട്ടു.

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള