കിടിലന്‍ ഫീച്ചറുമായി യുപിഐ, ഇനി കുടുംബത്തിന് ഒരു അക്കൗണ്ട് മതി.

ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരാളുടെ ഫോണില്‍ മാത്രം ഒരു യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യം പരിഗണിച്ച് ഒരു യുപിഐ അകൗണ്ട് പല വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അല്ലെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് യുപിഐ സര്‍ക്കിള്‍. ഇതിലൂടെ, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭാര്യ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം, യുപിഐ അകൗണ്ട് ഉടമയ്ക്ക് നല്‍കാം. ഇതിന് കീഴില്‍, യുപിഐ ഇടപാടുകള്‍ നടത്താന്‍ ഒരു പ്രാഥമിക ഉപയോക്താവിന് പരമാവധി 5 പേരെ അനുവദിക്കാം.

യുപിഐ സര്‍ക്കിള്‍ എങ്ങനെ ഉപയോഗിക്കാം?
യുപിഐ ആപ്പ് തുറന്ന് ‘യുപിഐ സര്‍ക്കിള്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്സ്’ എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക. അടുത്തതായി, കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കുന്നതിന് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും 1. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക അല്ലെങ്കില്‍ അവരുടെ യുപിഐ ഐഡി നല്‍കുക.

യുപിഐ ഐഡി ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, യുപിഐ ഐഡി നല്‍കുമ്പോള്‍ ‘ആഡ് ടു മൈ യുപിഐ സര്‍ക്കിള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. ആ വ്യക്തി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ട് എന്ന് ഉറപ്പാക്കണം.

ഇതില്‍ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും: ‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘ അല്ലെങ്കില്‍ ‘അപ്രൂവ് എവരി പേയ്മെന്‍റ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍. ആദ്യ ഓപ്ഷനില്‍, ഇടപാടുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കാം, രണ്ടാമത്തെ ഓപ്ഷനില്‍ എല്ലാ ഇടപാടുകള്‍ക്കും അംഗീകാരം നല്‍കണം. ആവശ്യാനുസരണം ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക.

‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘ തിരഞ്ഞെടുക്കുകയാണെങ്കില്‍, പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം, യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കുക. അങ്ങനെ, രണ്ടാമത്തെ ഉപയോക്താവിനെ യുപിഐ സര്‍ക്കിളിലേക്ക് ചേര്‍ക്കാം

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.