പത്ത്, പ്ലസ് ടു, ഡിഗ്രി പാസ്സായവര്‍ക്ക് ഇനി സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപേക്ഷിക്കാം

നിങ്ങള്‍ക്ക് പത്താം ക്ലാസ്സ് പ്ലസ്സ് ടൂ ഡിഗ്രി ആണോ യോഗ്യത..? എന്നാല്‍ ഈ പറയുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും കീഴില്‍ വിവിധ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ സ്ഥാപനങ്ങളിലായി ഇപ്പോള്‍ അപേക്ഷിക്കാവുന്ന പോസ്റ്റുകളാണ് ചുവടെ…

ഓരോ പോസ്റ്റും, ഒഴിവുകളും, തസ്തികകളും അപേക്ഷിക്കേണ്ട തീയതിയും ചുവടെ നല്‍കിയ പട്ടികയിലുണ്ട്. വിശദാംശങ്ങളറിയാം.

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കെയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് (COIRFED)

സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റില്‍ 3 ഒഴിവുകളാണുള്ളത്. ഡിഗ്രിയും, ടൈപ്പിങ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡിസംബര്‍ 4-നുള്ളില്‍ അപേക്ഷ നല്‍കണം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ആകെ 1500 ഒഴിവുകളാണുള്ളത്.

നവംബര്‍ 13-ന് മുൻപായി അപേക്ഷ നല്‍കണം

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ട്രെയിനി, സീനിയര്‍ ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോസ്റ്റുകളിലാണ് നിയമനങ്ങള്‍ നടക്കുക.

188 ഒഴിവുകളുണ്ട്. ഐടിഐ, ഡിപ്ലോമ, ഏതെങ്കിലും ഡിഗ്രി, ബി.എസ്.സി (അഗ്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.


വംബര്‍ 30-ന് മുന്‍പായി അപേക്ഷിക്കണം

കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്

സ്റ്റോര്‍ കീപ്പര്‍ പോസ്റ്റിലേക്കാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 4 വരെ അപേക്ഷ നല്‍കാം.

ചെറുകിട വ്യവസായ
വികസന ബാങ്ക്

ഗ്രേഡ് A, B ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ 72 ഒഴിവുകളാണുള്ളത്. ബി.ഇ/ബി-ടെക്, ഏതെങ്കിലും ഡിഗ്രി, എംബിഎ, എംസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 12-ന് മുന്‍പായി അപേക്ഷിക്കണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.