മഞ്ഞപ്പിത്തം അപകടകരമാം തോതിൽ വ്യാപിക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം അപകടകരമായ തോതില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. മുൻപ് ചെറിയ ചികിത്സ കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോള്‍ ജീവൻ വരെ എടുക്കുന്ന തരത്തില്‍ ഗുരുതര സ്ഥിതിയിലെത്തിയിട്ടുണ്ടെന്ന് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പലതരം സങ്കീർണതകളോടെയാണ് ഇപ്പോള്‍ ആളുകളില്‍ അസുഖം കണ്ടെത്തുന്നത്. ഹെപറ്റൈറ്റിസ് ‘എ’യ്ക്ക് കീഴടങ്ങി മരിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരും മുൻപ് ഒരു രോഗം ഇമില്ലാത്തവരുമാണ്. രോഗം ബാധിച്ചവർ ഇപ്പോള്‍ ഭയത്തോടെയാണ് ചികിത്സിയ്ക്കായി എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്. അതിനാല്‍, വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ച് വേണം കുടിക്കാൻ. അല്ലെങ്കില്‍ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കണം. കല്യാണം പോലെയുള്ള ആഘോഷ വേളകളില്‍ ഒരു പരിധിവരെ തണുത്ത വെള്ളം ഒഴിവാക്കണം. ജ്യൂസ് കടകളില്‍ തിളപ്പിച്ചാറിയതോ പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാതി തിളപ്പിച്ചും പാതി പച്ചവെള്ളം ഒഴിച്ചും കുടിക്കാൻ വെള്ളം നല്‍കുന്ന രീതി ഹോട്ടലുകാർ ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുമ്പോള്‍ ശുദ്ധി ഉറപ്പാക്കണം. വിശ്വസിക്കാവുന്ന ബ്രാൻഡ് ആണെന്നും സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കി മാത്രം കുപ്പിവെള്ളം ഉപയോഗിക്കുക. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ അറിയിക്കുന്നു. രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞ് ലിവർ ടെസ്റ്റിലെ അളവുകള്‍ മെല്ലെ കുറഞ്ഞുതുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. പലതരം സങ്കീർണതകളാണ് പ്രകടമാകുന്നത്. ചികിത്സിക്കുമ്പോള്‍ ഭയമാണിപ്പോള്‍. ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ..? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർഥം. ഇപ്പോഴും നമ്മള്‍ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർഥം. വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തുനിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടില്‍ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചുവെയ്ക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കില്‍ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോള്‍ ചമ്മല്‍ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുക തന്നെ. പുറത്തുനിന്ന് തിളപ്പിച്ച ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം. ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍നിന്ന് മോട്ടോർ വച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആവണം. നിങ്ങള്‍ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയില്‍ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലില്‍ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതുപോലെ ആവണം. പകുതി തിളപ്പിച്ചതില്‍ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കല്‍ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തമുള്ളതാണ്. നിങ്ങള്‍ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം. കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കാരണം, തോന്നിയ വെള്ളം നിറച്ചുവില്‍ക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്‌ക് എടുക്കാതിരിക്കലാണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീല്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കില്‍ വേറെ വഴികളില്ലെങ്കില്‍ ഉപയോഗിക്കാം. വീട്ടില്‍നിന്ന് കുപ്പിയും കൊണ്ട് നടക്കാനുള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്. ഇനി ഇതിലൊന്നും കാര്യങ്ങള്‍ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്സിനെ ആശ്രയിക്കാം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിച്ചുകൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.