തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട്. ശനിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഞായറാഴ്ച കോഴിക്കോടും യെല്ലോ അലേര്‍ട്ട് ആയിരിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി