കൽപ്പറ്റ :കോംപറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപനത്തിൽ നിന്നും
ഡിപ്ലോമ ഇൻ ലാബ് ടെക്നീഷ്യൻ (D-MLT),
ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് (Pharmcy Assistant),ഡിപ്ലോമ ഇൻ നേഴ്സിങ് അസിസ്റ്റൻറ് (ANM) എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് സെറിമണിയും ലാംബ് ലൈറ്റിംഗും നടത്തി.
കേരളാ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് ആന്റ് സ്റ്റാഫ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിമാരായ നൗഷാദ് നിവാസ് സി.പി,ഹനീഫു റഹ്മാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഉമാ ദേവി അദ്ധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ രാഹുൽ ആർ,
ലിന്റ രതീഷ് ,ബിനു എന്നിവർ സംസാരിച്ചു

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ