പ്രമേഹം ഒരു നിശ്ശബ്ദ മഹാമാരി

മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന ഒരു നിശ്ശബ്ദ മഹാമാരിയാണ്‌ പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട്‌ 67 ലക്ഷം വരുമെന്നാണ്‌ കണക്ക്‌. മുതിര്‍ന്നവരില്‍ പത്തിലൊരാള്‍ക്ക് പ്രമേഹമുള്ളതായി കണക്കാക്കുന്നു. ആഗോള തലത്തിലെ മനുഷ്യരുടെ മരണകാരണങ്ങളില്‍ ആദ്യ പത്തിലും പ്രമേഹമുണ്ട്‌. 2045-ഓടെ പ്രമേഹ ബാധിതരുടെ എണ്ണം 780 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന്‌ ഇന്റര്‍നാഷണല്‍ ഡയബറ്റീസ്‌ ഫെഡറേഷന്‍ (ഐഡിഎഫ്‌) കണക്കാക്കുന്നു. 2020ല്‍ ഇത്‌ വെറും 151 ദശലക്ഷമായിരുന്നു. 240 ദശലക്ഷം പേര്‍ പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നതായും ഐഡിഎഫ്‌ വ്യക്തമാക്കുന്നു. അതായത്‌ ലോകത്തെ പ്രമേഹ ബാധിതരില്‍ പാതി പേരും ഇത്‌ തിരിച്ചറിയാതെ ജീവിക്കുന്നു. പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നവരില്‍ പത്തില്‍ ഒന്‍പത്‌ പേരും കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നു. പ്രമേഹം മൂലമുള്ള ആഗോള ചികിത്സ ചെലവ്‌ 2021-ല്‍ 966 ബില്യണ്‍ ഡോളറായിരുന്നത്‌ 2045-ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്നും കരുതപ്പെടുന്നു. 2021-ലെ കണക്കനുസരിച്ച്‌ 30 ദശലക്ഷത്തിധികം കേസുകളുമായി ചൈന, ഇന്ത്യ, പാകിസ്‌താന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ്‌ പ്രമേഹ രോഗ പട്ടികയുടെ മുന്നിലുള്ളത്‌. സബ്‌ സഹാറന്‍ ആഫ്രിക്കയില്‍ സ്ഥിതി ഗുരുതരമാണെന്നും 2045-ഓടെ ഇവിടങ്ങളിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 134 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നും ഐഡിഎഫ്‌ ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രമേഹരോഗികളുടെ എണ്ണം 87 ശതമാനവും തെക്ക്‌ കിഴക്കന്‍ ഏഷ്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 68 ശതമാനവും ഈ കാലയളവില്‍ വര്‍ദ്ധിക്കുമെന്ന്‌ കരുതുന്നു. ലോകത്തിലെ പ്രമേഹ ബാധിതരില്‍ 90 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത്‌ ടൈപ്പ്‌-2 പ്രമേഹമാണ്‌. അമിതവണ്ണം, മോശം ഭക്ഷണക്രമം, ചിലതരം വംശീയ പശ്ചാത്തലങ്ങള്‍ എന്നിവയുമായി ടൈപ്പ്‌-2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റം, വ്യായാമം, പുകവലി നിര്‍ത്തല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍ എന്നിവയിലൂടെ ടൈപ്പ്‌-2 പ്രമേഹം കുറേയൊക്കെ നിയന്ത്രിക്കാനാകും. സംസ്‌കരിച്ച മാംസം ദിവസവും കഴിക്കുന്നത്‌ ടൈപ്പ്‌-2 പ്രമേഹ സാധ്യത 15 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന്‌ അടുത്തിടെ പുറത്ത്‌ വന്ന പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ജീവിതത്തിലെ ആദ്യ രണ്ട്‌ വര്‍ഷങ്ങളിലെ പഞ്ചസാര ചേര്‍ന്ന ഭക്ഷണക്രമം പിന്നീട്‌ ദശകങ്ങള്‍ക്ക്‌ ശേഷം ടൈപ്പ്‌-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. ജീവിതശൈലി മാറ്റം വഴി വലിയൊരളവില്‍ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിയുന്നതാണ്‌ ടൈപ്പ്‌-2 പ്രമേഹം.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം.

ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ്

കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല.

ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറ ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാ നുള്ള

പൂക്കോട്സർവകലാശാലയിലെ 4വനിതാഅധ്യാപകർക്ക് അവാർഡ്

കൽപറ്റ: ചത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഗവേഷണ-അധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവർത്തന മികവിനുള്ള വെറ്റ് ഐക്കൺ അവാർഡുകൾക്ക് വയനാട് പൂക്കോട് സർവകലാശാലയിലെ 4 വനിതാ അധ്യാപകർ അർഹരായി. ദേശീയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.