പയ്യമ്പള്ളി സ്വദേശിയും, ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ നിട്ടംമാനി കുഞ്ഞിരാമന്റെ മകള്‍ സുമിത്ര (33) യാണ് മരിച്ചത്. വീടിന്റെ പരിസരത്തുള്ള കൈതോട്ടിലാണ് സുമിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപസ്മാര രോഗ ബാധിതയായ സുമിത്ര അബദ്ധത്തില്‍ തോട്ടില്‍ വീണതാകാമെന്നതാണ് നിഗമനം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ജാനകി, സഹോദരി: മിനി

‘കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’
തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്