ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി.

ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര് മഗദും എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജി രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്യുന്ന എച്ച് ബി വാജീദ് ഖാന്‍ എന്നായാളാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 27ന് ചന്ദ്ര ലേ ഔട്ട് പൊലീസ് രമ്യ, മാതാപിതാക്കളായ ഗംഗാധര്‍, ഗിരിജ, വാജീദ് ഖാന്‍, അമ്മ ശ്രീലക്ഷ്മി എന്നിവരെ കോടതിയില്‍ ഹാജരാക്കി.

വാജീദിനെ വിവാഹം കഴിക്കുന്നതിനെ തന്റെ മാതപിതാക്കള്‍ എതിര്‍ക്കുകയാണെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും രമ്യ കോടതിയില്‍ പറഞ്ഞു. വാജീദ് ഖാന്‍ രമ്യയെ വിവാഹം ചെയ്യുന്നിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് വാജീദ് ഖാന്റെ അമ്മ ശ്രീലക്ഷ്മി പറഞ്ഞു. എന്നാല്‍ രമ്യയുടെ മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. രമ്യ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ജീവിതത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ

ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.