അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിലിന് വലിയ ഇടിവുണ്ടായിട്ടുണ്ട്.ഒരു ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 70 ഡോളര്‍ എന്നതിലേക്ക് വരെ ക്രൂഡ് ഓയില്‍ വില എത്തിയിരുന്നു. ഇതോടെ പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല.നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.30 രൂപയാണ്. ഡീസലിന് 96.18 രൂപയും നല്‍കണം. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന ഇടമാണ് കേരളം. നികുതി ഘടനയിലെ വ്യത്യാസമാണ് ഇതിന് പ്രധാനമാണ്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ഈ പട്ടികയില്‍ കേരളം രണ്ടാമത് വരും.ആന്ധ്രാപ്രദേശാണ് എണ്ണയില്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനം. ആന്‍ഡമാന്‍ നിക്കോബാറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.46 രൂപ നല്‍കിയാല്‍ മതി. കേരളവുമായി വിലയിലെ വ്യത്യാസം 24.84. അതായത് ഏകദേശം 25 രൂപ. ഡീസലിന് 78 രൂപയും നല്‍കിയാല്‍ മതി ആന്‍ഡമാനില്‍.കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 30.08 ശതമാനമാണ് വില്‍പ്പന നികുതി. ഇതിന് പുറമെ ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി, 1 ശതമാനം സെസ്, രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് എന്നിവയും ഈടാക്കുന്നു. ഡീസലിന് 22.76 ശതമാനമാണ് വില്‍പ്പന നികുതിയെങ്കില്‍ മറ്റ് ചാര്‍ജുകളെല്ലാം പെട്രോളിന് സമാനമാണ്.പെട്രോളിനേയും ഡീസലിനേയും ജി എസ് ടി പരിധിയില്‍ കൊണ്ടുവരണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെങ്കിലും കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായ രീതിയില്‍ എതിര്‍ക്കുകയാണ്. ജി എസ് ടി പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.