സ്വര്ണ വില പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാം വില 7,150 രൂപയായി. അന്താരാഷ്ട്ര വിപണിയായ എംസിഎക്സില് 10 ഗ്രാം 24 കാരറ്റ് സ്വര്ണത്തിന്റെ വില 77,513 രൂപയാണ്. ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില ട്രോയ് ഔണ്സിന് 2,649 ഡോളര് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







