എണ്ണവില കുറയുന്നില്ല.കേരളത്തില്‍ പെട്രോളിന് 107.30 രൂപ: എല്ലാത്തിനും കാരണം നികുതി തന്നെ

അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിലിന് വലിയ ഇടിവുണ്ടായിട്ടുണ്ട്.ഒരു ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 70 ഡോളര്‍ എന്നതിലേക്ക് വരെ ക്രൂഡ് ഓയില്‍ വില എത്തിയിരുന്നു. ഇതോടെ പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല.നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.30 രൂപയാണ്. ഡീസലിന് 96.18 രൂപയും നല്‍കണം. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന ഇടമാണ് കേരളം. നികുതി ഘടനയിലെ വ്യത്യാസമാണ് ഇതിന് പ്രധാനമാണ്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ഈ പട്ടികയില്‍ കേരളം രണ്ടാമത് വരും.ആന്ധ്രാപ്രദേശാണ് എണ്ണയില്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനം. ആന്‍ഡമാന്‍ നിക്കോബാറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.46 രൂപ നല്‍കിയാല്‍ മതി. കേരളവുമായി വിലയിലെ വ്യത്യാസം 24.84. അതായത് ഏകദേശം 25 രൂപ. ഡീസലിന് 78 രൂപയും നല്‍കിയാല്‍ മതി ആന്‍ഡമാനില്‍.കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 30.08 ശതമാനമാണ് വില്‍പ്പന നികുതി. ഇതിന് പുറമെ ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി, 1 ശതമാനം സെസ്, രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് എന്നിവയും ഈടാക്കുന്നു. ഡീസലിന് 22.76 ശതമാനമാണ് വില്‍പ്പന നികുതിയെങ്കില്‍ മറ്റ് ചാര്‍ജുകളെല്ലാം പെട്രോളിന് സമാനമാണ്.പെട്രോളിനേയും ഡീസലിനേയും ജി എസ് ടി പരിധിയില്‍ കൊണ്ടുവരണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെങ്കിലും കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായ രീതിയില്‍ എതിര്‍ക്കുകയാണ്. ജി എസ് ടി പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.