പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സി.ഡി.എസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കുന്നു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി മുഖേനയാണ് വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി വായ്പ അനുവദിക്കുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന സി.ഡി.എസുകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 55 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പാതുക ഒരു അംഗത്തിന് 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. 6 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കകം പലിശ സഹിതം മാസഗഡുക്കളായി വായ്പ തിരിച്ചടക്കേണ്ടതാണ്. അപേക്ഷ ഫോം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.ഫോണ്‍: 04936 202869,9400068512

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.