മാനന്തവാടി:
ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചരിത്രത്തെയും ചരിത്രം സൃഷ്ടിച്ച മഹാരഥന്‍മാരുടെയും ശേഷിപ്പുകള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാറെന്നും പുരാവസ്തു-പുരാരേഖ-മ്യൂസിയം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മാനന്തവാടി പഴശ്ശികുടീരത്തില്‍ നടന്ന 219- മത് പഴശ്ശിദിനാചരണ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രശേഷിപ്പുകള്‍ സൂക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ചെറുത്ത് നില്‍പ്പിനായി ജീവന്‍ നല്‍കിയ ത്യാഗോജ്ജ്വലമായ നിരവധി ദീപ്ത സ്മരണകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനന്തവാടി പഴശ്ശി കുടീരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. ചരിത്രകാരന്‍ ഡോ. പി.ജെ വിന്‍സെന്റ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, ലേഖാ രാജീവന്‍, പാത്തുമ്മ ടീച്ചര്‍, സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ബി.ഡി അരുണ്‍കുമാര്‍, പി. വി ജോര്‍ജ്, അബ്ദുള്‍ ആസിഫ്, ഷാജന്‍ ജോസ്, പഴശ്ശികുടീരം മ്യൂസിയം മാനേജര്‍ ഐ.ബി ക്ലമന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍പങ്കെടുത്തു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും